എസ്‌ഐയ്ക്ക് നേരെ കെ. സുധാകരന്‍ എംപിയുടെ അസഭ്യവര്‍ഷം

single-img
31 October 2012

എസ്‌ഐയ്ക്ക് നേരെ കെ. സുധാകരന്‍ എംപിയുടെ അസഭ്യവര്‍ഷം. വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിക്കാനെത്തിയപ്പോഴായിരുന്നു സുധാകരന്‍ എസ്‌ഐയുടെ നേരെ തട്ടിക്കയറിയത്. നീയാരാടാ സുരേഷ് ഗോപിയോ എന്ന് ചോദിച്ചായിരുന്നു എംപിയുടെ പരസ്യശകാരം. മണല്‍ കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് കെ.എം ഷാജി എംഎല്‍എയ്‌ക്കൊപ്പം സ്റ്റേഷനിലെത്തിയ സുധാകരന്‍ രാജേഷിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ തയാറായില്ല. തുടര്‍ന്നായിരുന്നു എസ്‌ഐയ്ക്ക് നേരെ സുധാകരന്‍ തട്ടിക്കയറിയത്. ഒടുവില്‍ രാജേഷിനെയും കൊണ്ടാണ് സുധാകരനും സംഘവും മടങ്ങിയത്.