പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം: സാനിയ മിര്‍സ മുഖ്യാതിഥി

single-img
31 October 2012

അഷ്ടമുടിക്കായലില്‍ നാളെ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ ഇന്ത്യന്‍ ടെന്നീസിലെ റാണി സാനിയ മിര്‍സ മുഖ്യാതിഥിയായി പങ്കെടുക്കും. വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും സാനിയതന്നെയാണെന്ന് ജില്ലാ കളക്ടര്‍ പി.ജി.തോമസ് പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ കേരളപ്പിറവി ദിനത്തില്‍ തന്നെ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും കളക്ടര്‍ വ്യക്തമാക്കി. കൊല്ലത്ത് സ്ഥിരം ജലകായിക കേന്ദ്രം തുടങ്ങുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.