പാക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രിലില്‍

single-img
31 October 2012

പാക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്താന്‍ ആലോചന. ജനുവരിയില്‍ നാഷണല്‍ അസംബ്ലി പിരിച്ചുവിട്ട് കാവല്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുമെന്നാണു സൂചന. ഭരണമുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ചശേഷം പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.പാര്‍ലമെന്റിന്റെ കാലാവധി പൂര്‍ത്തിയായാല്‍ രണ്ടുമാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു ഭരണഘടന അനുശാസിക്കുന്നത്.