പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി

single-img
31 October 2012

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.