മുഖ്യമന്ത്രിയുടെ പിറന്നാള്‍ കെപിസിസി ആസ്ഥാനത്ത് ആഘോഷിച്ചു

single-img
31 October 2012

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 69-ാം പിറന്നാള്‍ കെപിസിസി ആസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു കേക്ക് മുറിച്ച് മുഖ്യമന്ത്രിയുടെ ജന്‍മദിനം ആഘോഷിച്ചത്. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഓഫീസിലെത്തിയിരുന്നു. ജന്‍മദിനമാണെങ്കിലും മുഖ്യമന്ത്രിയുടെ വീട്ടില്‍ ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശംസകള്‍ നേര്‍ന്ന് വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അദ്ദേഹം പുറത്തേക്ക് തിരിച്ചു. ജന്‍മദിനമായിട്ടും തിരക്കാണല്ലോ എന്ന ചോദ്യത്തിന് എന്നും തിരക്കുകളില്‍ ജീവിച്ച ആളാണ് താനെന്നും അത് ജീവിതത്തിന്റെ ഭാഗമാണെന്നുമായിരുന്നു മറുപടി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു.