ഭൂമിദാനക്കേസ്: നടരാജനെതിരെ അന്വേഷണം പൂര്‍ത്തിയായി

single-img
31 October 2012

വി.എസുള്‍പ്പെട്ട വിവാദമായ ഭൂമിദാനക്കേസില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറും മുന്‍ ഡിഐജിയുമായ കെ. നടരാജനെതിരായ അന്വേഷണം പൂര്‍ത്തിയായി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പ്രതിസ്ഥാനത്തു നിന്നു ഒഴിവാക്കാനായി അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിജിലന്‍സ് എഡിജിപി ആര്‍ ശ്രീലേഖയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഡിജിപി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി. ഇന്നലെ രാത്രി എഡിജിപി കൈമാറിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.