ശശി തരൂരിന് വേണ്ടി പ്രണയകാര്യ വകുപ്പ് രൂപീകരിക്കണമെന്ന് ബിജെപി

single-img
31 October 2012

ശശി തരൂരിന് വേണ്ടി പ്രണയകാര്യ വകുപ്പ് രൂപീകരിക്കണമെന്ന് ബിജെപി. തരൂരിനെപ്പോലുള്ള ആഗോള പ്രണയാചാര്യന് ഈ വകുപ്പാണ് യോജിച്ചതെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇക്കാര്യത്തില്‍ തരൂരിന്റെ അറിവും അനുഭവസമ്പത്തും രാജ്യത്തിന് പ്രയോജനം ചെയ്‌തേക്കുമെന്നും നഖ്‌വി പരിഹസിച്ചു. തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.