മാധ്യമങ്ങള്‍ക്ക് മമതയുടെ ഭീഷണി

single-img
31 October 2012

ബംഗാളിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും തങ്ങളുടെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നതു മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.