എല്‍ഡിഎഫ് എംഎല്‍എമാര്‍ മൂന്നിനു രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തും

single-img
31 October 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ മൂന്നിനു രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തുമെന്നു കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു നിവേദനം നല്‍കും. അനുകൂല നിലപാടു സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്കു ബഹുജനമാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.