കൂടംകുളം ആണവനിലയത്തില്‍ കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവച്ചു

single-img
31 October 2012

കുടംകുളം ആണവനിലയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെയും പരിഭാഷകയെയും തടഞ്ഞുവച്ചു. ദെ സ്പിഗേല്‍ എന്ന ജര്‍മന്‍ മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വെയ്‌ലന്‍ഡ് വാഗ്നര്‍, ഇന്ത്യന്‍ സ്വദേശിനിയും പരിഭാഷകയുമായ ശികാകര്‍ എന്നിവരെയാണു കൂടംകുളം പദ്ധതി പ്രദേശത്ത് അതിക്രമിച്ചു കടന്നതിനു സിഐഎസ്എഫ് തടഞ്ഞുവച്ചത്. ഇവരെ പിന്നീടു കൂടംകുളം പോലീസിനു കൈമാറി. കൂടംകുളം ഉദ്യോഗസ്ഥരെ ഇന്റര്‍വ്യൂ ചെയ്യാനാണ് എത്തിയതെന്ന് ഇവര്‍ മൊഴി നല്കിയെങ്കിലും ചോദ്യംചെയ്യല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. കൂടംകുളത്തു പ്രവേശിക്കരുതെന്ന് വിലക്കിയശേഷം വിട്ടയച്ചു.