കേരളം കിരീടത്തിലേക്ക്

single-img
31 October 2012

ഒന്നാം സ്ഥാനത്തു നിന്ന ഹരിയാനയെ ബഹുദൂരം പിന്നിലാക്കി മലയാളിക്കുട്ടികള്‍ മുന്നേറി. പെണ്‍കുട്ടികളുടെ മികവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്നലെ കേരളം സ്വന്തമാക്കിയത്. ഇതില്‍ ആണ്‍കുട്ടികള്‍ക്കു ലഭിച്ചത് കേവലം അഞ്ചു മെഡലുകള്‍. കേരളത്തിന് ഇപ്പോള്‍ 19 സ്വര്‍ണവും 24 വെള്ളിയും 18 വെങ്കലവുമുണ്ട്. ഹരിയാനയ്ക്ക് 20 സ്വര്‍ണമുണ്ട്. കേരളത്തിന് 401 പോയിന്റും ഹരിയാനയ്ക്ക് 409 പോയിന്റും. 257 പോയിന്റുള്ള ആതിഥേയരായ ഉത്തര്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്.