രാജ്യം ഭരിക്കുന്നത് റിലയന്‍സ്: കെജരിവാള്‍

single-img
31 October 2012

റിലയന്‍സുമായി കോണ്‍ഗ്രസിനും ബിജെപിക്കും വഴിവിട്ട ബന്ധമാണെന്നു കേജരിവാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യം ഭരിക്കുന്നതു പ്രധാനമന്ത്രി മന്‍മോഹനല്ല, റിലയന്‍സ് ഉടമ മുകേഷ് അംബാനിയാണ്. റിലയന്‍സിന് അനുകൂലമായി പാചകവാതക വില കൂട്ടാനാണു വീരപ്പ മൊയ്‌ലിയെ പെട്രോളിയം മന്ത്രിയാക്കിയത്. റിലയന്‍സിനു വഴിവിട്ട സഹായം നല്‍കിയതു കൊണ്ടാണു വിലക്കയറ്റം ഉണ്ടായത്. ബിജെപിയും കോണ്‍ഗ്രസും മുകേഷ് അംബാനിയുടെ പോക്കറ്റിലാണെന്നും കേജരിവാള്‍ ആരോപിച്ചു.