ചിദംബരത്തിന്റെ മകനെതിരേ അഴിമതിയാരോപണം; പ്രതി അറസ്റ്റില്‍

single-img
31 October 2012

കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വിറ്ററില്‍ അഴിമതിയാരോപണം ഉന്നയിച്ച ആള്‍ അറസ്റ്റില്‍. പുതുച്ചേരി സ്വദേശിയും ചെറുകിട വ്യവസായിയുമായ രവിയാണ് അറസ്റ്റിലായത്. പോലീസ് സിഐഡിയിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മൂന്നുതവണ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വിറ്ററിലൂടെ രവി ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് പരാതി. ഐടി നിയമത്തിലെ സെക്ഷന്‍ 66-എ വകുപ്പനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.