ഇന്ത്യ-പാക് ക്രിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

single-img
31 October 2012

ഇന്ത്യാ-പാക് ഏകദിന-ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഡിസംബര്‍ 25 ന് ആരംഭിക്കും. ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഏകദിന മല്‍സരങ്ങള്‍ നടക്കുക. ബാംഗളൂരിലും അഹമ്മദാബാദിലുമായി ട്വന്റി-20 മല്‍സരങ്ങള്‍. 2008ലെ മുംബൈ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. 2007 ലാണ് പാക്കിസ്ഥാന്‍ അവസാനമായി ഇന്ത്യന്‍ പര്യടനം നടത്തുന്നത്.