ഗുരുവായൂര്‍ ആനത്താവളം നവീകരണ പ്രവര്‍ത്തനത്തിന് 4.25 കോടി രൂപയുടെ പദ്ധതി

single-img
31 October 2012

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പുന്നത്തൂര്‍ കോട്ടയില്‍ പരിപാലിക്കുന്ന 63 ആനകളുടെ സംരക്ഷണത്തിന് 4.25 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രോജക്ട് എലിഫന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനം-സിനിമ-സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. നാട്ടാന പരിപാലനചട്ടം ഈ ഉത്സവ സീസണു മുന്‍പ് പരിഷ്‌കരിച്ചു നടപ്പാക്കും. നാട്ടാനകള്‍ക്കു വനം വകുപ്പില്‍ നിന്നും നല്‍കുന്ന ഡാറ്റാ ബുക്കിനു ജില്ലാതലത്തില്‍ പ്രത്യേക കോഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.