മുഖ്യമന്ത്രി കൊച്ചിമെട്രോ അട്ടിമറിക്കുന്നു : ബി.ജെ.പി.

single-img
31 October 2012

കൊച്ചി മെട്രോ അട്ടിമറിക്കുന്നതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു. മെട്രോ നിര്‍മാണം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനും കമ്മീഷന്‍ പറ്റുന്നതിനുമായി ഉന്നതതല ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്‌. കേരളത്തില്‍ നിന്നുള്ള എട്ട്‌ മന്ത്രിമാരും കമ്മീഷന്‍ ഏജന്റുമാര്‍ക്ക്‌ കൂട്ടുനില്‍ക്കും വിധമാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ രാധാകൃഷ്‌ണന്‍ പറഞ്ഞു.