എയര്‍ ഇന്ത്യക്കെതിരെ പ്രചാരണ ജാഥ

single-img
31 October 2012

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എയര്‍ ഇന്ത്യയുടെ സമീപനങ്ങള്‍ക്കെതിരെ സംസ്ഥാന മുസ്‌ലിം ലീഗ്‌ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രവാസി ലീഗ്‌ ജില്ലാ കമ്മിറ്റിയും കെ.എം.സി.സി.യും നവംബര്‍ ഒന്ന്‌ മുതല്‍ നാല്‌ വരെ പ്രചാരണ വാഹനജാഥ നടത്തും. ജാഥ കെ.എ.പി. മജീദ്‌ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം നാലിന്‌ വൈകീട്ട്‌ ഏഴിന്‌ കുറ്റിച്ചറിയില്‍ നടക്കും. കെ.പി. ഇമ്പിച്ചിമമ്മുഹാജി, ടി.പി.എം. സാഹിര്‍, ഇല്ലിക്കല്‍ ആലിക്കോയ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.