Local News

കോഴിക്കോട്ടെ നക്ഷത്ര വേശ്യാലയം: യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രമുഖരും അറസ്റ്റില്‍

കോഴിക്കോട് പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭസംഘത്തിന്റെ ഇടനിലക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായതോടെ പെണ്‍വാണിഭസംഘത്തിനു പിന്നില്‍ രാഷ്ട്രീയ-ഉന്നത തല ബന്ധമുണെ്ടന്നാണു പോലീസ് കണെ്ടത്തിയിരിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പെണ്‍വാണിഭത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോഴിക്കോട് കക്കോടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കിഴക്കുംമുറി മുന്നൂര്‍ പ്രജീഷ്(36), പൊക്കുന്ന് കച്ചേരിക്കുന്ന് മേച്ചേരിക്കുന്ന് അസ്മാബി(39), കൂരാച്ചുണ്ട് നെടുങ്ങാശേരി ഷൈനി എന്ന സിന്ധു(35)എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വയനാട് ജില്ലയിലെ മീനങ്ങാടി മൈലാമ്പാടി സ്വദേശി തണേ്ടക്കാട് ഡെന്നീസ്(35), ആലപ്പുഴ ചമ്പക്കുളം ഡിജോ ഭവനില്‍ തോമസ് ജോസ്(28), കൊഴിക്കോട് ജില്ലയിലെ നെല്ലിക്കോട് കൊടമോളിക്കുന്ന് തടപ്പറമ്പത്ത് മുഹമ്മദ് അസ്്‌ലം(23), കൂരാച്ചുണ്ട് പാതിയില്‍ ശവരിയാംകുഴി റീന ജോസഫ്(32), കൂരാച്ചുണ്ട് അത്തിയോളി കോട്ടപ്പുറം വീട്ടില്‍ ലാലു രാജന്‍(24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.