രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം; ടി.എച്ച് മുസ്തഫ

single-img
30 October 2012

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു. കൊച്ചി പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന പി.സി ചാക്കോയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് കൊല്ലമാണ് കെപിസിസി പ്രസിഡന്റിന്റെ ഒരു ടേമിലെ കാലാവധിയെന്നും ഇതിന്റെ മൂന്നിരട്ടിക്കാലം അദ്ദേഹം കെപിസിസി പ്രസിഡന്റായി ഇരുന്നതായും മുസ്തഫ ചൂണ്ടിക്കാട്ടി. പാര്‍ട്ടി വേദികള്‍ ഇല്ലാത്തതിനാലാണ് പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിവരുന്നതെന്നും മുസ്തഫ പറഞ്ഞു.