ഭൂവിനിയോഗ ബില്ലിനെതിരേ മന്ത്രി കെ.പി മോഹനന്‍

single-img
30 October 2012

ഭൂവിനിയോഗ ബില്ലിനെതിരേ കൃഷിമന്ത്രി കെപി മോഹനനും രംഗത്തെത്തി. ബില്ലിലെ വ്യവസ്ഥകള്‍ അതേപടി നടപ്പാക്കാനാകില്ലെന്നും കൃഷിഭൂമികള്‍ വ്യാവസായിക ആവശ്യത്തിന് വിട്ടുനല്‍കാനാകില്ലെന്നും കെ.പി മോഹനന്‍ പറഞ്ഞു. നിയമവകുപ്പ് പൊടിതട്ടിയെടുത്ത ബില്ലിനെക്കുറിച്ച് അറിയില്ലെന്ന് ഇന്നലെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൃഷിമന്ത്രിയും ബില്ലിനെതിരേ രംഗത്തെത്തിയത്.