Breaking News

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണ മന്ത്രി

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ നിലനിര്‍ത്തുമെന്നും അതിന്റെ നയമവശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനവകുപ്പിനോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി പിരിച്ചുവിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഭരണസമിതി പിരിച്ചുവിടേണ്ട കാര്യമില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.