ജയ്പാല്‍ റെഡ്ഡിയെ ഒതുക്കിയെന്ന് വിമർശനം

single-img
29 October 2012

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന്‌ ജയ്‌പാല്‍ റെഡ്‌ഡിയെ നീക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ സര്‍ക്കാര്‍ ജയ്‌പാല്‍ റെഡ്‌ഡിയെ ശാസ്‌ത്ര സാങ്കേതിക വകുപ്പിലേക്ക്‌ മാറ്റിയതെന്ന്‌ ആരോപണവുമായി ‘ഇന്ത്യ എഗെയ്‌ന്‍സ്‌റ്റ് കറപ്‌ഷന്‍’ നേതാവ്‌ അരവിന്ദ്‌ കെജ്രിവാളും ബിജെപിയും രംഗത്തെത്തി.ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തതിനാലാണ്‌ റെഡ്ഡിയെ മാറ്റിയതെന്നാണ്‌ ആരോപണം.വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മുകേഷ്‌ അംബാനി റെഡ്ഡിയെ സമീപിച്ചിരുന്നെങ്കിലും റെഡഡി തയ്യാറായിരുന്നില്ല.പ്രകൃതിവാതകത്തിന്‍െറ വില നിര്‍ണയിക്കാനുള്ള മന്ത്രിതല സമിതിയുടെ ചെയര്‍മാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയാണ്. റിലയന്‍സിന്‍െറ ആവശ്യം കഴിഞ്ഞ മന്ത്രിതല സമിതിയില്‍ പരിഗണനക്ക് വന്നപ്പോള്‍ അറ്റോര്‍ണി ജനറലിന്‍െറ നിയമോപദേശം തേടിയിരുന്നു.