National

കൂടംകുളം വൈദ്യുതി ശ്രീലങ്കയ്ക്ക്: വൈകോ

കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീലങ്കയ്ക്കു നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയതായി എംഡിഎംകെ നേതാവ് വൈകോ. കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭാമന്ദിരത്തിനു മുന്നില്‍ സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആണവനിലയപദ്ധതി ഉപേക്ഷിക്കണമെന്നും വൈകോ ആവശ്യപ്പെട്ടു. വൈകോ, വിസികെ നേതാവും പാര്‍ലമെന്റ് അംഗവുമായ തോല്‍ തിരുമാവലവാന്‍ എന്നിവര്‍ക്കൊപ്പം നൂറുകണക്കിനു ആണവവിരുദ്ധ സമിതി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തുനീക്കി.