റെയില്‍വേ നിരക്കു വര്‍ധിപ്പിക്കും

single-img
29 October 2012

ഉടന്‍തന്നെ യാത്രാ നിരക്കു വര്‍ധിപ്പിക്കുമെന്നു കേന്ദ്രത്തിലെ പുതിയ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. റെയില്‍വേക്കു ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മെച്ചപ്പെട്ട സേവനം നല്‍കാനായിരിക്കും നിരക്കു വര്‍ധിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ബന്‍സല്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണു റെയില്‍വേ മുന്‍ഗണന നല്‍കുന്നത്. മികച്ച സേവനം നല്‍കുകയാണെങ്കില്‍ നിരക്കു വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ജനങ്ങള്‍ തന്നെ പല ഘട്ടത്തിലും പറഞ്ഞിട്ടുള്ളതാണ്, ഇക്കാര്യത്തില്‍ റെയില്‍വേക്കു തുറന്ന സമീപനമാണുള്ളതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു റെയില്‍വേ കടന്നു പോകുന്നതെന്നും ബന്‍സല്‍ പറഞ്ഞു.