ടോം ജോസ് കേസ്: സര്‍ക്കാരിന് ഒരു മാസത്തെ സാവകാശം

single-img
29 October 2012

കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി സീനിയര്‍ ഐഎഎസ് ഓഫീസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടോം ജോസ് കേന്ദ്രസര്‍ക്കാരിനു കത്തയച്ച സംഭവത്തില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി. സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരന്‍ കേസ് നവംബര്‍ 29 ലേക്കു മാറ്റിവച്ചുകൊണ്ട് ഉത്തരവിട്ടു. കൊച്ചി മെട്രോ പദ്ധതിയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന് ഒരു ഉത്തരവാദിത്വവുമില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.