കടൽക്ഷോഭം:സ്വർണ്ണ അയിരുമായി പോയ കപ്പൽ കാണാതായി

single-img
29 October 2012

സ്വര്‍ണ്ണ അയിരുമായി യാത്ര ചെയ്‌ത റഷ്യന്‍ കപ്പല്‍ കാണാതായി. 700 മെട്രിക്‌ ടണ്‍ സ്വര്‍ണ അയിരാണ്‌ കാണാതായ കപ്പലില്‍ ഉണ്ടായിരുന്നത്‌. ദ അമുര്‍സ്‌കയാ എന്ന പേരുള്ള കാര്‍ഗോ കപ്പല്‍ ആണ്‌ കാണാതായിരിക്കുന്നത്‌.ഞായറാഴ്‌ച ഒഖോസ്‌ക് കലിടുക്കില്‍ വച്ചാണ്‌ കപ്പലുമായുള്ള ബന്ധം വിചേ്‌ഛദിക്കപ്പെട്ടത്‌. കപ്പലില്‍ ഒന്‍പത്‌ ജീവനക്കാരുണ്ട്‌.

അപായസൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ നോവിക്‌ ടാങ്കര്‍ ഒഖോസ്‌ക് കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്തിയില്ല. നോവികിനൊപ്പം ബെറീവ്‌ ബി-200 എയര്‍ക്രാഫ്‌റ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. മോശം കാലാവസ്ഥ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നും കബറോവ്സ്ക്‌ തീരദേശസേന പറഞ്ഞു.