ലോക ബില്യാഡ്‌സ് കിരീടം പങ്കജ് അഡ്വാനിക്ക്

single-img
29 October 2012

ലോക ബില്യാഡ്‌സ് കിരീടം ഇന്ത്യയുടെ പങ്ക് അഡ്വാനിക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ മൈക്ക് റസലിനെ കീഴടക്കിയാണ് പങ്കജ് തന്റെ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്. 1216 നെതിരേ 1895 പോയിന്റ് നേടി പങ്കജ് അദ്വാനി ഫൈനലില്‍ ജയം നേടുകയായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ എട്ടാം ലോക കിരീടവും ഏഴാം ബില്യാഡ്‌സ് കിരീടവുമാണിത്. 2005 ലാണ് പങ്കജ് ആദ്യമായി ബില്യാഡ്‌സ് ലോകചാമ്പ്യനായത്.