Kerala

പി.സി ചാക്കോയോട് യോജിപ്പില്ല:ഉമ്മൻ ചാണ്ടി

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന പി.സി ചാക്കോയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഉമ്മൻ ചാണ്ടി.കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രമേശിനു മാത്രമല്ല തനിക്കും കൂടി ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു.പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിന്‌ ഒരാള്‍ മാത്രമാണ്‌ കുറ്റക്കാരനെന്ന്‌ പറയാനാകില്ല. കോണ്‍ഗ്രസില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ വളരെയേറെ ഘടകങ്ങള്‍ക്ക്‌ പങ്കുണ്ടെന്നും അതിനാല്‍ സ്വാഭാവികമായി വന്ന കാലതാമസമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു,

അതേസമയം പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി