പരിയാരം:പിരിച്ചു വിട്ടില്ലെങ്കിൽ മുന്നണി വിടും • ഇ വാർത്ത | evartha
Local News

പരിയാരം:പിരിച്ചു വിട്ടില്ലെങ്കിൽ മുന്നണി വിടും

കണ്ണൂർ:പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടണമെന്ന് എം.വി രാഘവൻ.അല്ലെങ്കില്‍ യു.ഡി.എഫ്. വിടേണ്ടിവരുമെന്നും എം.വി.ആർ പറഞ്ഞു. നവംബര്‍ അഞ്ചിനു ചേരുന്ന യുഡിഎഫ്‌ യോഗത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ മുന്നണി വിടുന്ന കാര്യത്തിൽ  അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഘടകക്ഷികളെല്ലാം യു.ഡി.എഫില്‍ അസംതൃപ്തരാണെന്നും മുന്നണിയുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എം.വി.രാഘവന്‍ പരഞ്ഞു