കോണ്‍ഗ്രസിനെതിരെ അതൃപ്തിയുമായി കെ.എം. മാണി

single-img
29 October 2012

കോണ്‍ഗ്രസ് നിലപാടിനെതിരെ അതൃപ്തിയുമായി കെ.എം.മാണി രംഗത്തെത്തി. കന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരള കോണ്‍ഗ്രസിനു മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കോണ്‍ഗ്രസ് മനസ്സുവയ്ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അവസാന സമയം വരെ പാര്‍ട്ടിക്കു മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ഇത്രയേറെ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ ഘടകക്ഷിയായ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാമായിരുന്നു. മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫില്‍ തുടരുന്ന തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിത്യം ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഇനി കോണ്‍ഗ്രസ് സ്വയമെടുക്കുന്ന നിലപാടുകള്‍ക്കുള്ള വരുംവരായ്കകള്‍ക്ക് കോണ്‍ഗ്രസ് മാത്രമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.