മലാല സുഖം പ്രാപിക്കുന്നു

single-img
29 October 2012

താലിബാന്‍ ഭീകരന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് ബാലിക മലാല യൂസഫ്‌സായി സുഖംപ്രാപിക്കുന്നു. മലാലയെ സന്ദര്‍ശിക്കാനായി ബ്രിട്ടീഷ്,പാക്, യുഎഇ മന്ത്രിമാര്‍ ബിര്‍മിംഗാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെത്തി. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്, ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ്, യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയിദ് അല്‍നഹ്യാന്‍ എന്നിവരാണ് ആശുപത്രിയിലെത്തിയത്. മലാലയുടെ പിതാവിനെ കണ്ട് മന്ത്രിമാര്‍ അവളുടെ ആരോഗ്യനിലയെക്കുറിച്ച് ആരാഞ്ഞു. മലാലയ്ക്ക് ബ്രിട്ടനും യുഎഇയും നല്‍കുന്ന പിന്തുണയില്‍ പാക് ആഭ്യന്തരമന്ത്രി മാലിക് സംതൃപ്തി രേഖപ്പെടുത്തി. മലാലയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.