കൊച്ചി മെട്രോ:കേരളത്തിനു തിരിച്ചടി

single-img
29 October 2012

ഡി.എം.ആർ.സിക്ക് അധികഭാരമുണ്ടെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമൽ നാഥ്.എങ്കിലും കൊച്ചി മെട്രോ ഏറ്റെക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

കേന്ദ്രമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം തികഞ്ഞ ശുഭാപ്തിവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നുതന്നെ കേന്ദ്രമന്ത്രി എ.കെ ആന്റണിയേയും വയലാര്‍രവിയേയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊച്ചി മെട്രോ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല.