കാവ്യ മാധവൻ പാടുന്നു

single-img
29 October 2012

കാവ്യാ മാധവന്‍  പിന്നണി ഗായികയായി.രതീഷ് വേഗയുടെ ഈണത്തിലാണ് കാവ്യ പാടിയത്.‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലെ ‘ആറ്റുമണല്‍ പായയില്‍’ എന്ന പാട്ട് മോഹന്‍ലാലിനെ കൊണ്ട് പാടിപ്പിച്ച് ഹിറ്റാക്കിയ സംഗീത സംവിധായകനാണു രതീഷ് വേഗ. കാവ്യ രചന നിര്‍വഹിച്ച ഒരു ആല്‍ബം ഇതിനിടയില്‍ പുറത്തിറക്കിയിരുന്നു. ഈ ആല്‍ബത്തില്‍ ഒരു ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ച കാവ്യ ഒരു ഗാനം പാടുകയും ചെയ്തിരുന്നു.

അനീഷ് ഉപാസന ആദ്യമായ സംവിധാനം ചെയ്യുന്ന മാറ്റിനി എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ പാടിയത്.