വൈദ്യുതി നിരക്ക് വര്‍ധന: ഹൈകോടതി വിശദീകരണം തേടി • ഇ വാർത്ത | evartha
Kerala

വൈദ്യുതി നിരക്ക് വര്‍ധന: ഹൈകോടതി വിശദീകരണം തേടി

കേരളത്തില്‍ മുന്‍കാലപ്രാബല്യത്തോടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സര്‍ക്കാരും റഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് എ.എം ഷെഫീഖും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്.

വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും നേരത്തെ വിശദീകരണം തേടിയിരുന്നു

സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍   നിന്നും വന്‍കിട ഉപഭോക്താക്കളില്‍   നിന്നുമുള്ള കുടിശിക പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.