ഖേൽക്കർ ശുപാർശകൾ അംഗീകരിച്ചു:2017ഓടെ ധനക്കമ്മി 3 ശതമാനമാക്കി കുറയ്ക്കും

single-img
29 October 2012

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ധനക്കമ്മി കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിജയ് ഖേല്‍ക്കര്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി ധനമന്ത്രി പി ചിദംബരം പറഞ്ഞു. രണ്ടായിരത്തി പതിനേഴോടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമായി ധനക്കമ്മി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.രാജ്യത്ത് സമ്പദ് വളര്‍ച്ച ഉണ്ടകണമെങ്കില്‍ ധനകമ്മി കുറച്ചേ മതിയാകു. പണപ്പെരുപ്പം പിടിച്ചു നി‍ര്‍ത്തുന്നതിനും ഇത് സഹായിക്കും. പ്രത്യക്ഷ നികുതി കോഡ് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. ഉടന്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ചിദംബരം പറഞ്ഞു