ചാമ്പ്യന്‍സ് ലീഗ്:സിഡ്‌നി സിക്‌സേഴ്‌സിന് കിരീടം

single-img
29 October 2012

ചാംപ്യന്‍സ് ലീഗ് ട്വന്റി 20 കിരീടം ഓസ്‌ട്രേലിയന്‍ ടീമായ സിഡ്‌നി സിക്‌സേഴ്‌സ് സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓപ്പണര്‍മാരായ മൈക്കല്‍ ലമ്പും ബ്രാഡ് ഹാര്‍ഡിനും ചേര്‍ന്ന് 10 ഓവറിനുള്ളില്‍ ടീമിന് വിജയം സമ്മാനിച്ചു. ജീന്‍ സൈംസിന്റെ(51) അര്‍ദ്ധ സെഞ്ച്വറിയാണ് ലയണ്‍സ് സ്‌കോര്‍ 100 കടത്തിയത്.14 വിക്കറ്റ് എടുത്ത സിഡ്‌നിയുടെ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ടൂര്‍ണമെന്റിലെ താരം. ലുംബുവിന് ഗോള്‍ഡന്‍ ബാറ്റ് പുരസ്‌കാരവും സ്റ്റാര്‍ക്കിന് ഗോള്‍ഡന്‍ വിക്കറ്റ് പുരസ്‌കാരവും ലഭിച്ചു.