National

ആയുധം വാങ്ങല്‍ സുതാര്യമാക്കണം: എ.കെ. ആന്റണി

ആയുധങ്ങള്‍ വാങ്ങുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി സൈനിക തലവന്മാര്‍ക്കു നിര്‍ദേശം നല്‍കി. ആറായിരം കോടി രൂപയുടെ സൈനിക ഇടപാടുകള്‍ നടത്താന്‍ പ്രതിരോധമന്ത്രാലയം ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ആന്റണി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ 1,500 കോടിയുടെ 3,000 സൈനിക വാഹനങ്ങളും നേവിക്കുവേണ്ടി 1,700 കോടിയുടെ സ്‌പെഷല്‍ ഓപ്പറേഷന്‍ വെസലും വാങ്ങാന്‍ അനുമതി നല്‍കി.