World

700 ടണ്‍ സ്വര്‍ണ അയിരുമായി റഷ്യന്‍ തീരത്ത് കപ്പല്‍ കാണാതായി

എഴുനൂറ് ടണ്‍ സ്വര്‍ണ അയിരുമായി പോയ ചരക്കുകപ്പല്‍ റഷ്യന്‍ തീരത്ത് അപ്രത്യക്ഷമായി. ദി അമുര്‍സ്‌കയാ എന്ന റഷ്യന്‍ചരക്കു കപ്പലാണ് കാണാതായത്. ഇതിനുപുറമേ മറ്റ് മൂന്നു കപ്പലുകളും പ്രക്ഷുബ്ധമായ കടലില്‍ കാണാതായി. സ്വര്‍ണഅയിരുമായി നീരാനില്‍ നിന്നും കബാറോവ്‌സ്‌ക് പ്രവിശ്യയിലേക്കു പോയ കപ്പലില്‍ ഒമ്പത് ജീവനക്കാരുണ്ടായിരുന്നു. ഒകോസ്‌ക് കടലിടുക്കിലാണ് കപ്പലുമായി ബന്ധം നഷ്ടപ്പെട്ടത്. തിരച്ചില്‍ തുടരുകയാണ്.