ഭൂവിനിയോഗ ബില്‍: റവന്യൂ വകുപ്പിന്‍റെ അറിവോടെയല്ല

single-img
29 October 2012

ഭൂവിനിയോഗം കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പാണെന്നും മറ്റു വകുപ്പുകള്‍ക്ക് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാന്‍ അധികാരമില്ലെന്നും റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. പുതിയ ഭൂവിനിയോഗ ബില്‍ കൊണ്ടുവരാനുള്ള നീക്കം റവന്യൂ വകുപ്പിന്‍റെ അറിവോടെയല്ലെന്നു മന്ത്രി അടൂര്‍ പ്രകാശ്.ഭൂവിനിയോഗത്തില്‍ എന്തുവേണമെന്ന് റവന്യൂവകുപ്പാണ് തീരുമാനിക്കുക. റവന്യൂ വകുപ്പുമായി ചര്‍ച്ചചെയ്യാതെ നിയമം കൊണ്ടുവരുന്നത് ശരിയായ രീതിയല്ല. ഇതു സംബന്ധിച്ച് യു.ഡി.എഫിലും കോണ്‍ഗ്രസിലും ചര്‍ച്ച ചെയ്യണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.  എന്നാല്‍ ഭൂവിനിയോഗ ബില്ലിലെ ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.