ഭൂവിനിയോഗ ബിൽ:മന്ത്രിമാർ നേർക്കുനേർ

single-img
29 October 2012

ഭൂവിനിയോഗ ബില്ലിനെതിരെ റവന്യൂ വകുപ്പ് രംഗത്തുവന്നത് തെറ്റിദ്ധാരണ മൂലമാണെന്ന്  മന്ത്രി കെ.എം മാണി.പുതിയ ഭൂവിനിയോഗ ബില്‍ കൊണ്ടുവരാനുള്ള നീക്കം റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്നാണ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്.പുതിയ നിയമം ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് കാണിച്ച് റവന്യൂവകുപ്പ് കത്ത് നല്‍കി. ഭൂമി സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടിയെടുക്കാന്‍ പുതിയ നിയമം വഴി സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതേസമയം ഭൂവിനിയോഗ ബില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കരട് രൂപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂവിനിയോഗ ബില്ലിലെ ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

2002 ലെ കേരള ഭൂവിനിയോഗ ബില്ല്‌ വീണ്ടും അവതരിപ്പിക്കാനുള്ള നിയമവകുപ്പിന്റെ ശ്രമമാണ്‌ വിവാദമായത്‌. ഭൂ വിനിയോഗ ഉത്തരവിനെയും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെയും അട്ടിമറിക്കുന്നതാണ്‌ ബില്ല്‌.