റാഞ്ചല്‍ വിവാദം:യാത്രക്കാർ പ്രതികളാകുന്നു

single-img
28 October 2012

വിമാനം റാഞ്ചൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കാക്കി യാത്രക്കാരെ പോലീസ് പ്രതികളാക്കുന്നു.യാത്രക്കാര്‍ പൈലറ്റിനെ ബന്ധിയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എയര്‍ ഇന്ത്യാ ഉദ്യാഗസ്ഥര്‍ സിവില്‍ ഏവിയേഷന്‍ റീജ്യണല്‍ ഡയറക്ടര്‍ക്ക് മൊഴി നല്‍കി. പൈലറ്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ആറു യാത്രക്കാര്‍ക്കെതിരെ കേസെടുത്തു.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യാത്രക്കാര്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പോലീസിന്റെ ഈ നടപടി. കൊച്ചിയിലിറക്കേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. പൈലറ്റിനെ യാത്രക്കാര്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് വിമാനം റാഞ്ചിയെന്ന് പൈലറ്റ് റേഡിയോ സന്ദേശം നല്‍കുകയായിരുന്നു.