ഒബാമ ചരിത്രം തിരുത്തി

single-img
27 October 2012

നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ഒബാമ ഇന്നലെ ഷിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്യൂണിറ്റി സെന്ററിലെത്തി വോട്ടു ചെയ്തു. തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വോട്ടുചെയ്യുന്ന ആദ്യ പ്രസിഡന്റെന്ന ബഹുമതി ഇതോടെ ഒബാമയ്ക്കു സ്വന്തമായി. എട്ടു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ഇന്നലെ വിര്‍ജീനിയയിലെ റിച്ച്മണ്‍ഡില്‍നിന്ന് അദ്ദേഹം വിമാനത്തില്‍ ഷിക്കാഗോയിലെത്തിയത്. പോളിംഗ് ഓഫീസര്‍ ഐഡി കാര്‍ഡു ചോദിച്ചയുടന്‍ ഒബാമ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി. ലൈസന്‍സ് പുതുക്കിയത് നന്നായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് പേപ്പറുകള്‍ പരിശോധിച്ചശേഷം ബാലറ്റ് നല്‍കി. മിനിറ്റുകള്‍ക്കകം വോട്ടു ചെയ്ത് ഒബാമ പുറത്തിറങ്ങി.