ഗഡ്ക്കരിക്കു ബിജെപിയുടെ പിന്തുണ

single-img
27 October 2012

അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിക്കു പാര്‍ട്ടിയുടെ പിന്തുണ. വെളളിയാഴ്ച ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് ഗഡ്കരിക്കു പിന്തുണ പ്രഖ്യാപിച്ചത്. ഗഡ്കരി രാജി സന്നദ്ധത അറിയിച്ചുവെന്ന കാര്യം തെറ്റാണെന്നും ബിജെപി അറിയിച്ചു. ഗഡ്ക്കരിയുടെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ക്രമക്കേടുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. കമ്പനി രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്‌ടെത്തുകയും ചെയ്തിരുന്നു.