അഫ്ഗാന്‍ മോസ്‌കില്‍ സ്‌ഫോടനം; 41 മരണം

single-img
27 October 2012

വടക്കന്‍അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്നതിനിടെചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടന ത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ചു കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഫരിയാബ് പ്രവിശ്യയിലെ മാനാമ നഗരത്തിലെ പള്ളിയില്‍ ഈദ് ഗാഹിനിടെയായിരുന്നു ആക്രമണം. പ്രാര്‍ഥന പൂര്‍ത്തിയാക്കി ആളുകള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതിനിടെ പള്ളിയുടെ വാതില്‍ക്കല്‍ സ്‌ഫോടനം നടക്കുകയായിരുന്നു. പോലീസ് യൂണിഫോമിലെത്തിയ ചാവേറിന് 14-15 വയസ് പ്രായം തോന്നിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ്, സൈന്യം, ഇന്റലിജന്‍സ് എന്നിവയിലെ 19 ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ മരിച്ചതായി സംഭവത്തിനു സാക്ഷ്യംവഹിച്ച പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുള്‍ സത്താര്‍ ബരേസ് അറിയിച്ചു.