ശ്രീധരനെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്ക്‌ : പിണറായി വിജയന്‍

single-img
27 October 2012

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുറത്താക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്‌ സംശയിക്കണമെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഡി.എം.ആര്‍.സിയെയും ശ്രീധരനെയും പദ്ധതിയില്‍ ഏല്‍പിക്കാനാണ്‌ സര്‍ക്കാര്‍ താല്‍പര്യമെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‌ വിപരീതമായാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.