ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു

26 October 2012
യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ട പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്കൂളില്‍ കൊലക്കേസിലെ ഒന്നാം പ്രതി അച്ചാരുപറമ്പത്ത് പ്രദീപന് പിടിഎ പ്രസിഡന്റായി തുടരുന്നതടക്കം ചര്‍ച്ചയാക്കിക്കൊണ്ടാണ് ഇപ്പോള്‍ ബിജെപി പ്രചാരണം നടത്തുന്നത്. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രദീപന് പ്രസിഡന്റായിരുന്നു. പ്രദീപന്റെ പ്രസിഡന്റു സ്ഥാനം വികാരപരമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം ബിജെപി ആരംഭിച്ചുകഴിഞ്ഞു.