Kerala

കെപിസിസി പുനസംഘടന ഉടനില്ല

കെപിസിസി പുനസംഘടന ഉടന്‍ നടക്കില്ലെന്ന് വ്യക്തമായി. ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പ് സമവായം ഉണ്ടാകാത്തതാണ് ഇതിന് കാരണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെള്ളിയാഴ്ച ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമായില്ല. ഇതോടെ ഈ മാസം 29-ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതാക്കളുമായി നിശ്ചയിച്ച ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ഡല്‍ഹി യാത്രയും റദ്ദാക്കി. നേരത്തെ പുനസംഘടന ഈ മാസം പൂര്‍ത്തീകരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. പുനസംഘടന അനന്തമായി നീളുന്നതില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ എഐസിസി വക്താവ് പി.സി.ചാക്കോ പരസ്യമായി രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.