World

സിറിയയില്‍ വെടിനിര്‍ത്തലിനു തയാറെന്ന് അസാദ് ഭരണകൂടം

ഈദ് പ്രമാണിച്ച് സിറിയയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് അസാദ് ഭരണകൂടവും വിമതരും സമ്മതിച്ചതായി യുഎന്‍ ദൂതന്‍ ലക്ദര്‍ ബ്രഹീമി അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തെ വെടിനിര്‍ത്തലിനു തയാറാണെന്ന് ഫ്രീ സിറിയന്‍ ആര്‍മി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നിര്‍ദേശം സര്‍ക്കാര്‍ സേന പരിഗണിച്ചുവരികയാണെന്നും ഇന്ന് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി. ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനെതിരേ 19 മാസമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ ഇതിനകം മുപ്പതിനായിരത്തിലേറെപ്പേര്‍ക്കു ജീവഹാനി നേരിട്ടു.