വിഷ്ണു വേഷത്തില്‍ ശ്രീശാന്ത്

single-img
25 October 2012

ക്രിക്കറ്റ് താരം ശ്രീശാന്ത് കൃഷ്ണനാട്ടത്തിലെ വിഷ്ണുവേഷം കെട്ടി ഗുരുവായൂരപ്പനു മുന്നില്‍ എത്തി പ്രാര്‍ഥിച്ചു.വ്യാഴാഴ്ച ദീപാരാധനക്ക് ശേഷമായിരുന്നു ശ്രീശാന്ത് കൃഷ്ണനാട്ടത്തിലെ വിഷ്ണു വേഷത്തില്‍ പ്രദക്ഷിണം ചെയ്ത് ദര്‍ശനം നടത്തിയത്. ട്വന്‍റി 20 ലോകകപ്പ് നേടിയ സമയത്ത് അമ്മ സാവിത്രിദേവി നേര്‍ന്ന വഴിപാട് പൂര്‍ത്തിയാക്കാനായിരുന്നു വിശ്വരൂപ വേഷത്തിലെ ദര്‍ശനം.ശ്രീശാന്തിന്റെ ജന്മനക്ഷത്രമായ ചതയംനാള്‍ കൂടിയായിരുന്നു വ്യാഴാഴ്ച.