കെപിസിസി നേതൃത്വത്തിനെതിരെ പി.സി.ചാക്കോ

single-img
25 October 2012

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ രംഗത്ത്. മാസങ്ങളായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ നേതൃത്വത്തിന്റെ പിടിപ്പുകേടിനെയാണ് കാണിക്കുന്നതെന്നും ഇക്കാര്യത്തില്‍ കെപിസിസിയുടേത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി നേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു.